മലയാളികൾക്ക് പ്രിയങ്കരിയാണ് പേളി മാണി. ഇന്‍സ്റ്റഗ്രാമിലൂടെ താൻ ഗര്‍ഭിണിയായതു മുതല്‍ എല്ലാ കാര്യങ്ങളും പേളി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പേളി തന്റെ കുഞ്ഞിന്റെ മനോഹര ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ശ്രീനിഷിനോടുള്ള സ്‌നേഹവും അമ്മയായതിന്റെ സന്തോഷവും പേളി പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും വളരെ മനോഹരമായ കുറിപ്പുകളാണ് പേളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ആകർഷണീയമാക്കുന്നത്. പേളി എഴുതുന്നത് ഹൃദയത്തില്‍ സ്പർശിക്കുന്ന വിധമാണ്. പ്രസവശേഷമുള്ള വയറിനെ കുറിച്ചാണ് ഏറ്റവും ഒടുവില്‍ പേളി എഴുതിയിരിയ്ക്കുന്നത്.പേളി മാണി പറയുന്നത് ഈ വയര്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്.
പ്രസവ ശേഷം 48 ദിവസം കഴിഞ്ഞു. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാന്റ് ധരിച്ചതാണ്. നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത്. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഇപ്പോള്‍ ഈ വയര്‍. നിലവില്‍ ഞാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.
സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്‍കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക. ധാരാളം സമയം എടുത്തോളൂ. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എല്ലാവര്‍ക്കും ഞാന്‍ എന്റെ സ്‌നേഹം നല്‍കുന്നു. നിങ്ങളുടെ അകവും പുറവും മനോഹരമാണ്. എങ്ങിനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണുക എന്നാണ് വീഡിയോയ്‌ക്കൊപ്പം പേളി കുറിച്ചത്.