പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവർക്കും ഒരു മകൾ ഉണ്ട്. നില എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനും അമ്മയ്ക്കും ഉള്ളത് പോലെ തന്നെ നിരവധി ആരാധകരാണ് നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.
പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. എന്നാൽ റെയ്ഡിനെക്കുറിച്ച് പേളി പ്രതികരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
എല്ലാം നന്നായിരിക്കുന്നു. . എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി . എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നു- പേളി ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതേസമയം അസൂയ മൂത്ത കുറച്ചാളുകൾ തകർക്കാൻ നോക്കും തളരരുത്. സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം. ഞങ്ങൾക്ക് അറിയാം പേളിയെ സന്തോഷമായിരിക്കൂ എന്നൊക്കെയാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്.