കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര്‍ അടുത്തിടെ എത്തിയത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പേളിയും ശ്രീനിയും പരിചയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇവര്‍ പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെ ആണ് താൻ ഗർഭിണി ആണെന്ന വാർത്ത പേളി പുറത്ത് വിട്ടത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് പേളി എത്താറുണ്ട്, കഴിഞ്ഞ ദിവസം ആയിരുന്നു പേളിയുടെ വളക്കാപ്പ്, ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പേളിയുടെ ബേബി ഷവർ പാർട്ടി നടത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പേജിലൂടെ താരദമ്പതിമാര്‍ തന്നെയാണ് ബേബി ഷവറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒപ്പം പേളിയ്‌ക്കൊരു സര്‍പ്രൈസ് നല്‍കിയതിനെ കുറിച്ച് കൂടി ശ്രീനിഷ് സൂചിപ്പിച്ചിരുന്നു. പെട്ടെന്നുള്ള തന്റെ സംസാരത്തില്‍ വിലമതിക്കാനാവാത്ത അവളുടെ എക്‌സ്പ്രഷന്‍ ഉണ്ടെന്നാണ് ശ്രീനിഷ് പറയുന്നത്.
നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവര്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേര്‍ത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് താന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയില്‍ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.
‘ബേബി ഷവറിനിടയില്‍ ഞാന്‍ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്’. എന്നുമാണ് ശ്രീനിഷ് എഴുതിയത്.