കോവിഡിന്റെ രണ്ടാം തരംഗത്തെ ലോകത്താകമാനം സൃഷ്ടിച്ചിരിക്കുന്ന പ്രതികൂല സാഹചര്യത്തിലൂടെയാണ് ഇക്കുറിയും ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പേളി മാണി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ കവരുന്നത്.
മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരത്തിനിടെ പരിചയത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷോ കഴിഞ്ഞു പുറത്ത് വന്ന ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് നിലയെത്തുന്നത്.
അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില. ‘ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,’ പേളി കുറിക്കുന്നു.
View this post on Instagram