മലയാളികളുടെ ഏറെപ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയ ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും നടന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. ഇപ്പോള്‍ ഇരുവരും മകള്‍ക്കൊപ്പം തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരങ്ങള്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് പറഞ്ഞത്.
ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോയും പേളി പങ്കുവെച്ചു.
ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്നായിരുന്നു ശ്രീനിഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പേളി നിന്നെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോയും ശ്രീനിഷ് പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി.