മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് പേർളിയും ശ്രീനിഷും!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട്.

ഇപ്പോഴിതാ രണ്ടുപേരും അവരുടെ മൂന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഹിന്ദു ക്രിസ്ത്യന്‍ ആചാരവിധി പ്രകാരം 2019ല്‍ ആയിരുന്നു വിവാഹം. മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികമാണ്. തങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് ഇവര്‍. ഒരു പുതിയ സ്ഥലത്താണ് ഇക്കുറി വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. ഇവരുടെ യാത്രയുടെ യാത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനോടൊപ്പം ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് മൂന്നാം വിവാഹ വാര്‍ഷിക ആശംസകൾ 3 വര്‍ഷത്തെ സ്നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലുകളുമൊക്കെയായി ഞങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഞങ്ങള്‍ രണ്ടുപേര്‍ക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്!

നില എന്നും ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകമായതിനാല്‍, ഞങ്ങളോടൊപ്പം വന്ന് പാര്‍ട്ടി നടത്താനും നില തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ച് നിങ്ങള്‍ കൂടെയുണ്ട്. ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു. സ്‌നേഹപൂര്‍വം, പേളി & ശ്രീനിഷ്. എന്നതാണ് പേളിയുടെ വിവാഹവാര്‍ഷിക കുറിപ്പ്. യാത്രയെക്കുറിച്ചും പേളി ഒരു വരി കുറിച്ചിട്ടുണ്ട്. പി എസ് ഞങ്ങളുടെ അടുത്ത യാത്രാവിവരണം വരുന്നു അതിനാല്‍ നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് തയ്യാറായിരിക്കുക, കാരണം നിങ്ങള്‍ എല്ലാവരും ഞങ്ങളോടൊപ്പം ഒരു ആവേശകരമായ സ്ഥലത്തേക്ക് യാത്ര ചെയ്യും. എന്നാല്‍ യാത്ര എവിടേയ്ക്കാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Related posts