പവൻ കല്യാണിന്റെ ആരാധകരുടെ പ്രതിഷേധം. ക്ഷമ ചോദിച്ചു അനുപമ

അനുപമ പരമേശ്വരൻ മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനയരംഗത്തേക്കെത്തിയത് പ്രേമം എന്ന മലയാള സിനിമയിലൂടെ ആണെങ്കിലും ഇപ്പോൾ താരം തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിനിൽക്കുകയാണ്. ഇതിനോടകം തെലുങ്കിൽ വളരെയധികം ആരാധകരുള്ള നടിയായി അനുപമ മാറിക്കഴിഞ്ഞു. താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും ഒക്കെ അനുപമ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

അനുപമ കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ വക്കീൽ സാബിനെക്കുറിച്ച് ചെയ്ത ട്വീറ്റ് വൈറലായിരുന്നു. അനുപമ ഈ ട്വീറ്റിലൂടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയായിരുന്നു. പവൻ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയും അനുപമ അഭിനന്ദിച്ചു. എന്നാൽ പവൻ കല്യാൺ ആരാധകർ ഈ ട്വീറ്റിനെതിരെ രംഗത്തെത്തി.

പവൻ കല്യാണിനെ ബഹുമാനമില്ലാതെ പേര് വിളിച്ചു എന്നാണ് ആരാധകരുടെ വിമർശനം. അനുപമ തന്റെ ട്വീറ്റിൽ പ്രകാശ് രാജിനെ സർ എന്നാണ് പറയുന്നത്. എന്നാൽ പവൻ കല്യാണിനെ പേര് മാത്രമാണ് വിളിച്ചത് എന്ന് ആരാധകർ ആരോപിച്ചു. എന്നാൽ അനുപമ ഇതിന് പിന്നാലെ ക്ഷമ പറഞ്ഞുകൊണ്ട് പുതിയൊരു ട്വീറ്റുമായി എത്തി. അതിൽ അനുപമ കുറിച്ചത്, ക്ഷമിക്കണം, പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും എന്നാണ്.

Related posts