വിനയൻ സംവിധാനം ചെയ്യുന്ന ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘പത്തൊൻമ്പതാം നൂറ്റാണ്ട് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. സിജു വത്സൻ ആണ് ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകനും പോരാളിയുമായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുധീർ കരമന, ടിനി ടോം, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, വിഷ്ണു വിനയ്, അലൻസിയർ, സുദേവ് നായർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ തുടങ്ങിയ ഒട്ടേറെ പേർ അണി നിരക്കുന്ന ചിത്രമാണ് പത്തൊൻമ്പതാം നൂറ്റാണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാർ ആണ്.
എം ജയചന്ദ്രൻ സംഗീതം പകരുന്ന ചിത്രത്തിന് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.വി സി പ്രവീൺ , ബൈജു ഗോപാലൻ, കൃഷ്ണ മൂർത്തി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പ്രോജക്ട് ഡിസൈനർ ബാദുഷയും കല സംവിധാനം അജയൻ ചലിശ്ശേരിയുമാണ്.മേക്കപ്പ് പട്ടണം റഷീദും എഡിറ്റിംഗ് വിവേക് ഹർഷനുമാണ്.ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യുമും സതീഷ് സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നത്.സലീഷ് പെരിങ്ങോട്ടുക്കര -സ്റ്റിൽസ്, ഓൾഡ് മോങ്ക്‌സ് – പരസ്യ കല, രതീഷ് പാലോട് -അസോസിയേറ്റ് ഡയറക്ടർ, സംഗീത് വി എസ് – അസിസ്റ്റന്റ് ഡയറക്ടർ, ജിസ്സൺ പോൾ- പ്രൊഡക്ഷൻ മാനേജർ .