വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ്. ചിത്രത്തിൽ സിജു വിൽസൺ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ വിനയൻ സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. പത്തൊൻപതാം നുറ്റാണ്ട് ഒരു ഇതിഹാസ നായകന്‍റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല. ആ ചരിത്രനായകനായ പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കി 19-ാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ഹൃദയസ്പർശിയായ സാമൂഹ്യജീവിതം വരച്ചു കാട്ടുന്ന സിനിമ കൂടിയാണ് എന്നാണ് സോഷ്യൽമീഡിയയിൽ വിനയൻ കുറിച്ചിരിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.
നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രമായി ചിത്രത്തിലെത്തുന്നത് യുവ നടൻ സിജു വിത്സൺ ആണ്. ഷാജി കുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍ ബാദുഷ, കലാസംവിധാനം അജയൻ ചാലിശ്ശേരി, എഡിറ്റിങ് വിവേക് ഹർഷൻ തുടങ്ങിയവരാണ്.