കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച് കയാദു!

നിരവധി നടിമാർ അന്യഭാഷകളിൽ നിന്നും മലയാളത്തിലെത്തി വിജയക്കൊടി പാറിച്ചിട്ടുണ്ട്. ഭാഷ തന്നെയാണ് ഇതര ഭാഷകളിൽ നിന്നും മലയാളത്തിലെത്തുമ്പോൾ താരങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളി. മലയാളത്തെ വിലയിരുത്തുന്നത് പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഷയായാണ്. സോഷ്യൽ മീഡിയകളിലൂടെ വലിയ പരിഹാസങ്ങളും മറ്റും മുറി മലയാളം സംസാരിച്ചും പറഞ്ഞും രക്ഷപ്പെടുന്ന ഇതരഭാഷാ നടിമാർക്ക് നേരിടേണ്ടി വരാറുണ്ട്. സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ അടുത്തിടെയായി കളിയാക്കലുകൾക്ക് വിധേയയാകേണ്ടി വന്ന നടിയാണ് കയാദു.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിജു വിൽസൺ നായകനായി എത്തുന്ന വിനയൻ ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ തിളങ്ങാൻ ഒരുങ്ങുകയാണ് കയാദു. താരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാർത്ത പങ്കുവെയ്ക്കുന്നതിനിടെ കയാദുവിന് മലയാളം പണികൊടുത്തിരുന്നു. കയാദു പറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ട് എന്നത് പൊത്തം പൊത്തം നൂത്തൻ എന്നായിരുന്നു. ട്രോളന്മാർ ഇത് ഏറ്റെടുത്തു. കയാദുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. താരത്തെ കളിയാക്കിക്കൊണ്ട് ട്രോളുകൾ വരുകയും ചെയ്തു. എന്നാൽ തന്നെ കളിയാക്കിയവർക്ക് നല്ല പച്ചമലയാളത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു.

Pathonpatham Noottandu cast has Siju Wilson, Kayudu Lohar & others; Read  film trivia

താരം കൈയ്യടി നേടിയത് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പങ്കുവച്ച ഹോളി ആശംസ പറഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയായിരുന്നു. കയാദു ആശംസ നേർന്നത് മലയാളത്തിലായിരുന്നു. എല്ലാവർക്കും ഹോളി ആശംസകൾ. ഞാനിപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണ് എന്നും കയാദു വീഡിയോയിൽ പറഞ്ഞു.

Related posts