കാഴ്ച എന്ന ബ്ലെസ്സി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പത്മപ്രിയ. മമ്മൂട്ടിയുടെ നായികയായി തുടങ്ങി പിന്നീട് മോഹൻലാൽ ജയറാം സുരേഷ് ഗോപി ഉൾപ്പടെ സൂപ്പർ താരങ്ങളോടും തരാം അഭിനയിച്ചിരുന്നു. മലയാളം ഉൾപ്പടെ പല തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ നിലപാടുകൾക്ക് എതിരെ സംസാരിക്കുകയാണ് താരംa. നടിയെ ആക്രമിച്ച കേസില്‍ അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെയാണെന്ന് പത്മപ്രിയ പറഞ്ഞു. ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ സംഘടന പറയുന്നതില്‍ കാര്യമുള്ളൂ. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.
അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി ഇന്നലെ ഡബ്ല്യുസിസി അംഗങ്ങള്‍ വനിത കമ്മീഷനെ കണ്ടു. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന്‍ സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് സംഘം വനിതാ കമ്മീഷന്‍.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.