BY AISWARYA
സ്റ്റേജ് ഷോകളിലെ മിമിക്രി ആര്‍ട്ടിസ്റ്റായി എത്തിയതാണ് പാഷാണം ഷാജി. സാജു നവോദയ കോമഡി സ്ക്റ്റിലൂടെയാണ് പിന്നീട് പാഷാണം ഷാജിയായി മാറിയത്. ഇപ്പോഴിതാ പാഷാണം ഷാജി എന്ന പേര് വന്നതില്‍ പിന്നെയുണ്ടായ തന്റെ ജീവിതത്തിലെ രസകരമായ സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുക്കുകയാണ് താരം.
‘പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല. ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്ബോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്ബോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും സാജു ഒരു പരിപാടിയില്‍ പറഞ്ഞു.
2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സാജു വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചു.