കുഞ്ഞുങ്ങളില്ലാത്ത സങ്കടത്തെക്കുറിച്ച് ഇതാദ്യമായാണ് സംസാരിക്കുന്നത്! പാഷാണം ഷാജി പറയുന്നു.

മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് പാഷാണം ഷാജി. ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു. സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത് പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം.

ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും, തങ്ങളുടെ ജീവിതത്തിലെ വിഷമത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്, 21 വർഷമായിട്ട് ഞങ്ങൾക്ക് കുട്ടികളില്ലെന്ന് സാജു പറയുമ്പോൾ പൊട്ടിക്കരയുകയായിരുന്നു രശ്മി. സാരി കൊണ്ട് മുഖം തുടച്ച് ഇടറുന്ന വാക്കുകളോടെയായിരുന്നു രശ്മി സംസാരിച്ചത്. ഭഗവാനോട് പ്രാർത്ഥിച്ച് അങ്ങനെയാണെങ്കിലും ഒരു കുഞ്ഞിനെ എനിക്ക് കിട്ടിയാൽ മതിയെന്നും രശ്മി പറയുന്നുണ്ട്. കുഞ്ഞുങ്ങളില്ലാത്ത സങ്കടത്തെക്കുറിച്ച് ഇതാദ്യമായാണ് രശ്മി സംസാരിക്കുന്നത്.

ഒരു പ്രാവശ്യം ഭാര്യ ഗർഭിണിയായിരുന്നു. അത് ഡോക്ടർ പറഞ്ഞിട്ട് നമുക്കത് അബോർട്ട് ചെയ്യേണ്ടി വന്നു. കളിയാക്കലുകൾ നമ്മളൊരുപാട് കേട്ടിട്ടുണ്ടെന്നും രശ്മി പറഞ്ഞിരുന്നു. സങ്കടം പറഞ്ഞ് പൊട്ടിക്കരയുന്നതിനിടെ സാജു സ്‌നേഹത്തോടെ വിളിച്ചപ്പോൾ കണ്ണുതുടച്ച് ചിരിക്കുന്ന രശ്മിയേയും വീഡിയോയിൽ കാണാം. ശനിയും ഞായറുമായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ഞാനും എന്റാളും ഷോയുടെ പ്രമോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

 

Related posts