എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം! വൈറലായി പാർവതിയുടെ പോസ്റ്റ്!

നടി എന്നതിലുപരി മികച്ച വ്യക്തിത്വം സൂക്ഷിക്കുന്ന ഒരാളാണ് പാർവതി തിരുവോത്ത്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും യാതൊരു ഭയവുമില്ലാതെ തുറന്ന് പറഞ്ഞിട്ടുള്ള നടിയാണ് പാർവതി. ലോക സൈക്കിൾ ദിനത്തിൽ പാർവതി പങ്കുവെക്കപ്പെട്ട വീഡിയോ ശ്രദ്ധേയമാവുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ലോക സൈക്കിൾ ദിനം ആണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10 എരിതീയിൽ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം എന്നുമാണ് പാർവതി കുറിച്ചിരിക്കുന്നത്.’സൈക്കിൾ ഉപയോഗത്തിന്റെ ഗുണങ്ങളും പ്രാധാന്യവും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മൂന്നിന് ലോക സൈക്കിൾ ദിനം ആചരിക്കപ്പെടുന്നത്. ആരോഗ്യ സംരക്ഷണം എന്നതിനൊപ്പം തന്നെ പ്രകൃതി സൗഹാർദ്ദപരവുമായ വാഹനമാണ് സൈക്കിൾ.


നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്.താരം പിന്നീട് തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്,എന്ന് നിന്റെ മൊയ്തീൻ,ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള,കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Related posts