സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയ ഒന്നായിരുന്നു മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രം. ചിത്രം വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫെറാർ ഫിലിംസാണ്. അതേസമയം പാർവ്വതി മമ്മൂക്കയുമായുള്ള ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ഈ ചിത്രത്തിൽ തനിക്ക് നല്ല പ്രതീക്ഷ ഉണ്ടെന്ന് താരം പറഞ്ഞു.
ഉണ്ട എന്ന സിനിമയ്ക്ക് ശേഷമാണ് ഹർഷദ് ചെയ്യുന്ന ചിത്രമാണിത്. വീണ്ടും ഹർഷദ് ഇക്കയും മമ്മൂക്കയും ഒന്നിക്കുന്നു. തന്നെയുമല്ല രതീന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വളരെ ആകാംക്ഷയിൽ ആണ് ഞാൻ. ഞാനും രതീനയും ഉയരെയിൽ ഒരുമിച്ച് വർക്ക് ചെയ്തതാണ്. ഇപ്പോൾ ഇതാ അവൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. അതിൽ വരാൻ പോകുന്നത് ഞാൻ പൊളിറ്റിക്കലി നല്ല എക്സൈറ്റഡായ ഒരു കണ്ടന്റാണ്.
സിനിമയാണോ മമ്മൂട്ടി എന്ന താരമാണോ അതോ കണ്ടന്റ് ആണോ ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണം എന്ന ചോദ്യത്തിന് കണ്ടന്റ് എന്ന എന്നായിരുന്നു പാർവതിയുടെ മറുപടി.കാരണം ഇതൊരു മമ്മൂട്ടി ചിത്രമാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു. കഥ പറഞ്ഞതിന് ശേഷമാണ് ഇതൊരു മമ്മൂട്ടി ചിത്രമാണ് എന്ന് പറഞ്ഞത്. അദ്ദേഹം ഒരു ബ്രില്യന്റ് ആക്ടർ ആണ്. എന്ന പാർവതി പറഞ്ഞു.