ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം മുന്നോട്ട് പോകുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും തന്റെ നിലപാടുകൾ മുഖം നോക്കാതെ പ്രകടിപ്പിക്കുന്ന താരമാണ് പാർവതി. അതിന്റെ ഫലമായി നിരവധി തവണ സൈബർ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട് പാർവതിക്ക്. ചില വിഷയങ്ങളില്‍ നിലപാടുകള്‍ എടുക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ ചിലപ്പോള്‍ ഭയപ്പെടുത്താറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി.
ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ.
അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്‌സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ല. ആ ഭീഷണികളെ ഒക്കെ അവഗണിച്ച് താനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവും എന്നും പാര്‍വതി പറയുന്നു.