വിനായകന് എതിരെ പാർവതി! നാണക്കേട് എന്ന് താരം!

കേരളക്കരയിലിപ്പോൾ ഏറെ ചർച്ച  ചെയ്യപ്പെടുന്ന താരമാണ്‌ വിനായകൻ. അടുത്തിടെ താരം നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരുത്തീ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിൽ വിനായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പത്രസമ്മേളനത്തിൽ മീ ടു സംബന്ധിച്ച് വിനായകൻ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ഷെയിം എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു.

എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി ഉൾപ്പടെയുള്ള വിനായകനെതിരെ വിമർശനവുമായി രം​ഗത്തെത്തി.

Related posts