മലയാള സിനിമയിൽ വ്യത്യസ്തമാർന്ന അഭിനയ പാടവമുള്ള നായികയാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ് ഹിന്ദി കന്നഡ ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ നിലപാടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തനിക്ക് ഒരുമിച്ചു അഭിനയിക്കണമ് എന്ന് ആഗ്രഹമുള്ള നദിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
ശ്രീവിദ്യ അമ്മക്കൊപ്പം അഭിനയിക്കാന്‍ കൊതി തോന്നിയിരുന്നു. അവര്‍ നേരത്തെ പോയി എന്നത് എന്നില്‍ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണ്,’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്. 2006 ൽ ആണ് ശ്രീവിദ്യ മരണപ്പെട്ടത്. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ താരമായിരുന്നു ശ്രീവിദ്യ. ചട്ടമ്പികവല എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ മലയാള സിനിമയിലേക്ക് എത്തുന്നത്. നടന്‍ നസിറുദ്ദീന്‍ ഷായെപ്പറ്റിയും പാര്‍വതി സംസാരിച്ചിരുന്നു. സിനിമയില്‍ സ്വീകരിച്ച പല കാര്യങ്ങളും നസറുദ്ദീന്‍ ഷാ എന്ന നടന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നായിരുന്നു പാര്‍വതി പറഞ്ഞത്.
നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയൊരു അനുഭവമായിരിക്കുമെന്നും അത് ഒരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കുമെന്നും പാര്‍വതി പറഞ്ഞു. ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ‘ആര്‍ക്കറിയാം’ ആണ് അവസാനമായി തിയേറ്ററിലെത്തിയ പാര്‍വതിയുടെ സിനിമ. ബിജു മേനോന്‍, ഷറഫുദ്ദീന്‍, എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.