മകൻ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളായി വളരണം! വൈറലായി പാർവതിയുടെ വാക്കുകൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനി സ്ക്രീൻ താരങ്ങളിൽ പ്രധാനിയാണ് പാർവതി ആർ കൃഷ്ണ. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കെ കെ രാജീവ് ഒരുക്കിയ അമ്മമാനസം എന്ന പരമ്പരയിലൂടെയാണ് പാർവതി പ്രിയതാരമാകുന്നത്. നിരവധി ആൽബങ്ങളിലും ഡോക്യുമെൻററികളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരം അമ്മ ആയത്. ഒരു ആൺകുഞ്ഞിന് ആയിരുന്നു താരം ജന്മം നൽകിയത്. അമ്മ ആയതിനുശേഷം തന്നിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പാർവതി പറയുന്നത്.

അതേസമയം സ്വന്തം അമ്മയോടുള്ള സമീപനം ഒരുപാട് മാറി എന്നും താരം പറയുന്നു. അമ്മയോട് ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ അടി ഉണ്ടാക്കുക. പക്ഷേ സ്വന്തമായി ഒരു അമ്മയാകുമ്പോൾ മാത്രമായിരിക്കും അമ്മയോടുള്ള നമ്മളുടെ സമീപനം മാറുന്നത്.  മകൻ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളായി വളരണമെന്നാണ് താരം ആഗ്രഹിക്കുന്നത്. അവന് പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കാൻ ആഗ്രഹിക്കുന്നില്ല അവൻ സ്വയം എല്ലാം പഠിച്ചു മനസ്സിലാക്കട്ടെ എന്നാണ് താരം പറയുന്നത്.  ഇപ്പോഴിതാ വീണ്ടും സീരിയൽ മേഖലയിൽ സജീവമാകാനൊരുങ്ങുകയാണ് താരം.

അമ്മയായാലും പാഷൻ വിട്ടു കളയില്ല എന്നു തന്നെയാണ് താരം തീരുമാനിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുട്ടികൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ചെറുപ്പംമുതൽ തന്നെ പറഞ്ഞു കൊടുക്കണം എന്നാണ് മലയാളികൾ പറയുന്നത്. എന്നാൽ മാത്രമേ അവർ ഉത്തരവാദിത്വമുള്ള പൗരന്മാർ ആയി മാറുകയുള്ളൂ എന്നും മലയാളികൾ പറയുന്നു. എങ്കിൽ മാത്രമേ കുട്ടികൾക്ക് വലുതായാൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനുള്ള ആവശ്യകത മനസ്സിലാവുകയുള്ളൂ എന്നും മലയാളികൾ അഭിപ്രായപ്പെടുന്നു.

 

Related posts