മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനി സ്ക്രീൻ താരങ്ങളിൽ പ്രധാനിയാണ് പാർവതി ആർ കൃഷ്ണ. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കെ കെ രാജീവ് ഒരുക്കിയ അമ്മമാനസം എന്ന പരമ്പരയിലൂടെയാണ് പാർവതി പ്രിയതാരമാകുന്നത്. നിരവധി ആൽബങ്ങളിലും ഡോക്യുമെൻററികളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രസവ ശേഷം 30 കിലോയോളം ശരീര ഭാരം കുറച്ച വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പാർവതി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെയിറ്റ് ലോസ് യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പാർവതി പങ്കിട്ടത്. കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്. ആ ടീം അയച്ചു തന്ന ഡയറ്റും വർക്ക്‌ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നു. എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി.
രാവിലെ ചെറു ചൂടുവെള്ളം കുടിക്കും. ഭക്ഷണമായി അപ്പമോ ചപ്പാത്തിയോ ദോശയോ കഴിക്കും. ചിക്കൻ, മുട്ട, പരിപ്പ് അങ്ങനെയാകും കറികൾ. ഉച്ചയ്ക്ക് ബ്രൗൺ റൈസോ ചപ്പാത്തിയോ കഴിക്കും. കുക്കുമ്പറും ചിലപ്പോൾ ഉൾപ്പെടുത്തും, തോരനോ മറ്റോ ഉണ്ടാകും ഒപ്പം മീൻ കറിയോ ചിക്കൻ കറിയോ ഉച്ചയ്ക്കുണ്ടാവും. വൈകുന്നേരം നാല് മണിക്ക് പഴങ്ങൾ എന്തെങ്കിലും കഴിക്കും. രാത്രി 7:30 ഒക്കെ ആകുമ്പോൾ ഡിന്നർ കഴിക്കും. റൊട്ടിയോ ചപ്പാത്തിയോ ആകും. എല്ലാ ദിവസവും രാവിലെ ചെറിയ രീതിയിലുള്ള വർക്ക്‌ഔട്ടുകളും ചെയ്തിരുന്നു,” പാർവതി പറയുന്നു.