ക്ലാരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നറിഞ്ഞിട്ടും എന്ത്കൊണ്ട് തൂവാനത്തുമ്പികളിലെ രാധയായി! മനസ്സ് തുറന്ന് പാർവ്വതി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് പാർവ്വതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ താരം തന്റെ സ്ഥാനം നേടിയെടുത്തത്. ഒരുപിടി മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. പത്മരാജന്റെ തൂവാനത്തുമ്പികളിലെ രാധയായുള്ള ഭാവാഭിനയവും മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ്. ക്ലാരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നറിഞ്ഞിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് തൂവാനത്തുമ്പി8കളിലെ രാധയാകാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് പാര്‍വതി നല്‍കിയ മറുപടി ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

സുമലത അവതരിപ്പിച്ച ക്ലാര എന്ന കഥാപാത്രമായിരുന്നു തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നിരുന്നത്. എങ്ങനെയാണ് രാധ എന്ന കഥാപാത്രത്തെ സ്വീകരിച്ചത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി. പത്മരാജന്‍ എന്ന വലിയൊരു സംവിധായകന്‍. അദ്ദേഹത്തില്‍ നിന്നുള്ള ആദ്യത്തെ ഓഫര്‍. എന്ത് ക്യാരക്ടര്‍ ആയാലും അത് ചെയ്യുക എന്ന് മാത്രമെ തോന്നിയുള്ളു. അങ്ങനെയാണ് കഥ കേള്‍ക്കുന്നത്.

അന്നേ പറഞ്ഞിരുന്നു. തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത് എന്ന്. സുമലതയ്ക്കാണ് കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരന്‍ സിനിമ ചെയ്യുന്നത്,’ പാര്‍വതി പറഞ്ഞു. 1987ലാണ് തൂവാനത്തുമ്പികള്‍ പുറത്തിറങ്ങുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related posts