BY AISWARYA
മിനിസ്‌ക്രീനിലെ കുടുംബവിളക്ക് പരമ്പരയിലൂടെയാണ് പാര്‍വ്വതി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പാര്‍വ്വതിയും ഭര്‍ത്താവ് അരുണും മകള്‍ ജനിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍.കുഞ്ഞുവാവയുടെ കാല്‍ ഉളളം കൈയില്‍ വെച്ചുളള ചിത്രമാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലിട്ടത്.
കുടുംബവിളക്കില്‍ അഭിനയിച്ചു വരുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകനായ അരുണുമായി പാര്‍വ്വതി പ്രണയത്തിലായത്.വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം.
മൃദുല വിജയ്യുടെ അനിയത്തിയാണ് പാര്‍വ്വതി. ജീവിതത്തിലെ ആദ്യ കണ്‍മണിക്കായ് കാത്തിരിക്കുകയാണ് മൃദുല. അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത യുവകൃഷ്ണയും മൃദുല വിജയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പ്രെഗ്‌നന്‍സി ടെസ്റ്റ് റിസള്‍ട്ടിന്റെ ഫൊട്ടോയും ഇരുവരും ഷെയര്‍ ചെയ്തിരുന്നു.