മലയാള സിനിമയിൽ വ്യത്യസ്തമാർന്ന അഭിനയ പാടവമുള്ള നായികയാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ് ഹിന്ദി കന്നഡ ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ നിലപാടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും യാത്രകളിലൂടെയാണ് താൻ അത് പരിഹരിക്കാറുള്ളതെന്നും തുറന്നു പറയുകയാണ് പാർവതി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചില കഥാപാത്രങ്ങൾ വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. യാത്രകളിലൂടെയാണ് ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കുന്നത്. കഥാപാത്രങ്ങൾക്കനുസരിച്ച് ഞാൻ മൊത്തത്തിൽ മാറാറുണ്ട്. എന്റെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ തന്നെയാവും ഞാനും ധരിക്കുന്നത്. ജീൻസ് ധരിക്കുന്ന കഥാപാത്രമാണെങ്കിൽ ഒരു മാസത്തേക്ക് ഞാൻ ജീൻസും ക്രോപ്പ് ടോപ്പുമായിരിക്കും ധരിക്കുക.
അഭിനേതാവ് എന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് 8.5 മാർക്ക് എന്നായിരുന്നു പാർവതിയുടെ മറുപടി. താൻ സാധാരണ ജനങ്ങളെ പോലെ തന്നെ പുറത്ത് പോവാറുണ്ട്, അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. വഴിയിലൂടെ ഒക്കെ നടക്കാറുണ്ട്. രാത്രി വൈകി ട്രെയ്‌നിൽ യാത്ര ചെയ്യാറുണ്ട്. അധികമാരും തിരിച്ചറിയാറില്ല. അക്കാര്യത്തിൽ ഞാൻ കൊവിഡിനാണ് നന്ദി പറയുന്നത്. എല്ലാവരും കൊവിഡ് വന്നതിൽ വിഷമിക്കുന്നുണ്ട്. പക്ഷേ മാസ്‌കിന്റെ ഉപയോഗം എനിക്ക് വലിയ ഉപകാരമായി.