മലയാള സിനിമയിൽ വ്യത്യസ്തമാർന്ന അഭിനയ പാടവമുള്ള നായികയാണ് പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ് ഹിന്ദി കന്നഡ ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ നിലപാടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ പുഴുവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെ കുറിച്ചാ് നടി തുറന്ന് പറയുന്നത്. താന്‍ ബ്രേക്ക് എടുത്തതല്ലെന്നും സിനിമ ലഭിക്കാതിരുന്നതാണെന്നുമാണ് പാര്‍വതി പറയുന്നത്.
കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.
സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയില്‍ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്.