ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല.! താൻ നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ച് പ്രതികരിച്ച് പാർവതി!

പാർവതി തിരുവോത്ത് മലയാളികളുടെ ഇഷ്ട നടിയാണ്. വളരെ വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളതുകൊണ്ടുതന്നെ താരം ഒരുപാട് വിവാദങ്ങളിൽ പെട്ടിരുന്നു. താരം മീ ടൂ ആരോപണപ്പെട്ട റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പലയിടങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. പാര്‍വതിയുടെ തന്നെ മുന്‍ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ നടി പറയുന്നത് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നാണ്.

Parvathy wins the internet with her apology for using 'bipolar disorder'  casually | Bollywood - Hindustan Times

തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. തനിക്ക് നേരെയുള്ളത് സൈബര്‍ ആക്രമണമാണെന്നും ഇത് ആദ്യ സംഭവമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത് വിവാദമായതോടെ നടി ലൈക്ക് പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

Outlook India Photo Gallery - Parvathy Thiruvothu

ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്കാരം ശരിയല്ല.നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച്‌ മറ്റൊരാളെ കീറി മുറിച്ച്‌ മുന്നോട്ട് പോകുമ്പോൾ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും എന്നും പാര്‍വതി വ്യക്തമാക്കി.

Related posts