ഞങ്ങള്‍ തറയില്‍ ഇരുന്നു ലാലേട്ടന്റെ സിനിമ കണ്ടു! മനസ്സ് തുറന്ന് പാർവ്വതി

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാർവതിയും. ഒരുകാലത്തു നായികയായി തിളങ്ങിയ പാര്‍വതി വിവാഹത്തിന് ശേഷം സിനിമ ചെയ്തിട്ടില്ല. വിവാഹശേഷം താരം കുടുംബിനിയായി കഴിയുകയാണ്. ഇപ്പോൾ പാര്‍വതി, താൻ മോഹന്‍ലാല്‍ നായകനായ ഒരു ചിത്രം തറ ടിക്കറ്റില്‍ ഇരുന്നു കണ്ടതിനെ കുറിച്ചും പിന്നീട് അതേ മോഹൻലാലിൻറെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും പറയുകയാണ്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രം തറ ടിക്കറ്റില്‍ ഇരുന്നു കണ്ട അനുഭവത്തെക്കുറിച്ചും അമൃതം ഗമയ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നിമിഷത്തെക്കുറിച്ചും പാര്‍വതി പറഞ്ഞത്.

Jayaram has the sweetest birthday wish for wifey Parvathy; check it out -  Entertainment - Bollywood Trending

ഓണത്തിന് ഞങ്ങള്‍ ഫാമിലിയായി സിനിമയ്ക്ക് പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഞാന്‍ നടിയാകുന്നതിനു മുന്‍പേയുള്ള ടൈം ആയിരുന്നു അത്. ഒരിക്കല്‍ കാണാന്‍ പോയത് ലാലേട്ടന്റെ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രമാണ്. തിയേറ്ററില്‍ ചെല്ലുമ്പോൾ ടിക്കറ്റ് കിട്ടാനില്ല. സീറ്റെല്ലാം ഫുള്‍ ആയി. പിന്നെയുള്ളത് തറ ടിക്കറ്റ് ആയിരുന്നു. ഞങ്ങള്‍ തറയില്‍ ഇരുന്നു ലാലേട്ടന്റെ സിനിമ ആസ്വദിച്ചു. പിടലി നോവുന്ന രീതിയില്‍ തലയൊക്കെ ഉയര്‍ത്തിപ്പിടിച്ചാണ് സ്‌ക്രീനിനു മുന്നില്‍ ഇരുന്നത്. അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാ ഭാഗ്യമാണ്. അമൃതം ഗമയ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.

ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. സിനിമയില്‍ ഒരു വേഷം ഉണ്ടെന്നു ഹരന്‍ സാര്‍ അറിയിച്ചു, ചിലപ്പോള്‍ നീ ആയിരിക്കും അത് ചെയ്യുന്നതെന്ന് പറഞ്ഞു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ സാര്‍ കണ്ടെത്തി എന്നാണ്. എനിക്ക് അത് വല്ലാത്ത വിഷമമായി. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി ശരിയാകാതെ വരികയും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചു എന്നും പാര്‍വതി പറഞ്ഞു.

Related posts