പാർവ്വതി മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തിനെതിരെ വിമർശനം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. വൻ സൈബർ ആക്രമണമാണ് ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആരാധകർ പാർവതിക്കെതിരെ നടത്തിയത്. പുഴു എന്ന ചിത്രത്തിൽ ഇപ്പോൾ മമ്മൂട്ടിക്കൊപ്പം വേഷമിടാൻ തയ്യാറെടുക്കുകയാണ് പാർവതി. ഇപ്പോൾ വീണ്ടും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കസബ വിവാദം ഉയർന്നിരുന്നു.
ഇപ്പോഴിതാ പാർവതി അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്. നടിയുടെ പ്രതികരണം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ അദ്ദേഹമൊരു അസാധ്യ നടനാണ്. ഞാനും അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് വളർന്നത്. പക്ഷെ ഞാൻ അന്ന് പറഞ്ഞ രാഷ്ട്രീയത്തിൽ തന്നെയാണ് ഇന്നും ഉറച്ചു നിൽക്കുന്നത്. അതിൽ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. ഞാൻ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല പാർവതി പറഞ്ഞു.
ഒരു വലിയ തെറ്റിദ്ധാരണയാണ് അത്. പ്രശ്നം ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല. സിനിമയോടായിരുന്നു എന്റെ പ്രശ്നം. പക്ഷെ പാർവതി മമ്മൂട്ടിക്കെതിരെ എന്നാണ് അടുത്ത ദിവസം വന്ന പത്രത്തിൽ കണ്ടത്. അവർക്ക് വേണ്ടത് വിവാദമാണ്. എന്നാൽ മാത്രമേ കൂടുതൽ ക്ലിക്ക് കിട്ടുകയുള്ളൂ. പക്ഷെ സത്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ഗൗനിച്ചിരുന്നില്ല എന്നും പാർവതി കൂട്ടിച്ചേർത്തു.