ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതാണ് തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് എന്ന് പറയുകയാണ് നടി പാര്‍വതി തിരുവോത്ത്. എത്രയാണ് പ്രതിഫലം തുടങ്ങിയ ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്ന് താരം പറഞ്ഞു. പാര്‍വതി മനസ് തുറന്നത് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് .
ഇത്തരം ചോദ്യം ഒരു ബാങ്ക് ഉദ്യോഗസ്ഥനോടും താന്‍ പോയി ചോദിക്കാറില്ല. ഇതിനുള്ള അവകാശം ആരാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്നും നടി ചോദിക്കുന്നു. അവരവരുടേതതായ സ്വകാര്യതകള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും അതെല്ലാവരും മാനിക്കണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
നടിയെന്ന നിലയില്‍ പലരും ‘എടീ’ എന്ന് വിളിക്കാറുണ്ടെന്നും പാര്‍വതി വെളിപ്പെടുത്തി. ഇതാണോ മലയാളി സംസ്‌കാരമെന്നും പാര്‍വതി ചോദിക്കുന്നു. നിരക്ഷകരല്ല മറിച്ച് നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത്തരത്തില്‍ വിളിക്കുന്നതെന്നും നടി കുറ്റപ്പെടുത്തി. പെണ്‍കുട്ടികളെയല്ല തിരുത്തേണ്ടതെന്നും മറിച്ച് പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അമ്മമാര്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും പാര്‍വതി പറഞ്ഞു. ഇത്തരം അഭിസംബോധനകള്‍ക്ക് താന്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ തന്റെ ആത്മാഭിമാനത്തെ ആരെങ്കിലും നോവിച്ചാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പാര്‍വതി വ്യക്തമാക്കി. നടിയായതുകൊണ്ട് വന്ന് തൊടാമെന്ന അവകാശം ആളുകള്‍ക്ക് കുറച്ചുകൂടി തോന്നുമെന്നും താരം പറഞ്ഞു.