പതിമൂന്നുകാരിയുടെ രൂപകല്പനയിൽ സുന്ദരിയായി പാർവതി!

നോട്ട് ബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ വേഷമാണ് പാർവതി മേനോൻ എന്ന പാർവതി തിരുവോത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്റേതായ സ്ഥാനം നിലനിർത്താൻ പാർവതിക്ക് സാധിച്ചു. എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് എതിരെ താരം നടത്തിയ വിമർശനങ്ങൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒപ്പം മലയാള നടി നടന്മാരുടെ സംഘടനയായ അമ്മ സംഘടനയിൽ നിന്നും
താരം രാജിവെച്ചിരുന്നു.

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.13 വയസുകാരി നന്ദിത ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചിച്ചെത്തിയ പാർവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചെന്നൈ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയാണ് നന്ദിത. ബിജു മേനോൻ, ഷറഫുദ്ധീൻ എന്നിവർക്കൊപ്പം അഭിനയിച്ച ആർക്കറിയാം എന്ന സിനിമയിലാണ് പാർവതി അവസാനമായി അഭിനയിച്ചത്.

 

Related posts