ഒരു ചെറിയ ജീവിതം, അനന്തമായ ജീവിതകാലം,,,പാര്‍വ്വതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

BY AISWARYA

മലയാളസിനിമയില്‍ ഉറച്ച നിലപാടുകള്‍ കൊണ്ടുതന്നെ തന്റേതായ ഒരിടം കണ്ടെത്തിയ യുവനായികയാണ് പാര്‍വ്വതി തിരുവോത്ത്. മലയാള സിനിമയിലെ സ്ത്രീകളുടെ ക്ഷേമസംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു സി സി) ലും താരം സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളുമായി പാര്‍വ്വതി സോഷ്യല്‍മീഡിയയിലെത്താറുണ്ട്. ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

തന്റെ 15 ഓളം കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ ചേര്‍ത്ത വീഡിയോ ഇന്‍സ്‌റാഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാര്‍വതിയുടെ കുട്ടിക്കാലത്തെ ചിത്രത്തിനോടൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഹായ് ഞാന്‍ പാര്‍വതി കൂടാതെ’ എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ പാര്‍വതിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാണാനാവുക. ”ഒരു ചെറിയ ജീവിതം, അനന്തമായ ജീവിതകാലം” എന്ന് അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ ഉളളത്.

https://www.instagram.com/reel/CZeRDCDMlF-/?utm_source=ig_embed&ig_rid=9e410245-5514-40d0-a32b-7473b5cc96e9

2015 ലും 2017ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പാര്‍വതി സ്വന്തമാക്കി. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി 30 ഓളം ചിത്രങ്ങളിലാണ് പാര്‍വതി ഇതുവരെ അഭിനയിച്ചത്.മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘പുഴു’വാണ് പാര്‍വതിയുടെ ഇനി റിലീസാവാനുള്ള ചിത്രം.

Related posts