മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രസ്ന. താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത് പാരിജാതം എന്ന പരമ്പരയിലൂടെ ആണ്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. തന്റെ കുംടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് രസ്ന. അച്ഛനെക്കുറിച്ച് ചോദിക്കുമ്പോൾ പല സ്ഥലത്തും ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇവിടെ ഉണ്ട്. ബിസിനെസ്സ് ആയതുകൊണ്ട് കൂടെ നിൽക്കുന്നില്ല, അല്ലെങ്കിൽ അച്ഛൻ വെളിയിൽ ആണെന്നും, എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ യാഥാർഥ്യത്തിൽ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.
അച്ഛൻ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതിൽ കുഞ്ഞുങ്ങളായിട്ട് ജീവിക്കുന്നുണ്ട്. ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും സെപ്പറേറ്റ് ആയത്. അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ സെല്ഫ് ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നുമാണ് ഞാൻ ഇത്രയൊക്കെ ആയത്. ഇതിന്റെ ഇടയിൽ സാമ്പത്തികമായി ഉയർന്നു വരുന്നു എന്ന് കണ്ടപ്പോൾ അച്ഛൻ വിളിക്കുകയും ചെയ്തു. അഭിനയത്തിൽ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലർ പറയുന്നു. പക്ഷെ ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ് ഞാൻ തള്ളി കളയേണ്ടത്. എനിക്ക് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല അപ്പൊ എന്ത് കണ്ടിട്ട് ഞാൻ തള്ളി കളയണം
പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെത്തന്നെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് രസ്‌ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് പരമ്പരയിലെ അരുണ, സീമ എന്നീ ഇരട്ടകഥാപാത്രമായി രസ്ന തിളങ്ങിയത്. ഇന്ന് അഭിനയ ജീവിതം വിട്ട രസ്ന സാക്ഷി എന്ന പേരിൽ പുതിയ ജീവിതവുമായി കഴിയുകയാണ്. ചെറിയ വേഷങ്ങളിൽ ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും രസ്‌ന അഭിനയിച്ചിട്ടുണ്ട്. ആദ്യമായി രസ്‌ന ക്യാമറയ്ക്ക് മുന്നിൽ 6ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളായിരുന്നു രസ്ന തുടക്കം.രസ്‌ന മലയാളം ടിവി പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം ആണ് അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് വളരുന്നത്. തുടർന്ന് ആയിരുന്നു പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പരയായിരുന്ന പാരിജാതത്തിലേക്കുള്ള രസ്നയുടെ എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട് രസ്ന.