എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന! സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് ഗായത്രി!

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് ആയി വന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ്‌ ഗായത്രി അരുൺ. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും ഏറെ ശ്രദ്ധേയമായ വേഷം താരം ചെയ്തിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടി എന്നതിൽ ഉപരി ഒരു എഴുത്തുകാരി കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ‘അച്ഛപ്പം കഥകൾ’ എന്ന പുസ്തകം പുറത്തിറക്കിയത്.

നടൻ മോഹൻലാൽ ആണ് ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ വെർച്വൽ ആയി പുസ്തക പ്രകാശനം നടത്തിയത്. ഗായത്രിയുടെ അച്ഛൻറെ ഒന്നാം ചരമ വാർഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം. ഇപ്പോഴിതാ ആദ്യ പ്രതി നടി മഞ്ജു വാര്യർക്ക് നൽകിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗായത്രി.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, അച്ഛപ്പം കഥകൾ’ എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യ പ്രതി മഞ്ജു ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല.. എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന, അച്ഛൻറെ അനുഗ്രഹം, ദൈവ കൃപ. ഒരായിരം നന്ദി മഞ്ജു ചേച്ചി, ഒരനുജത്തിയെ പോലെ കരുതി ചേർത്തു പിടിച്ചതിന്.

Related posts