വീണ്ടും കാക്കിയണിഞ്ഞു സുരേഷ് ഗോപി , പാപ്പന് തുടക്കം കുറിച്ച് ജോഷി

സിനിമപ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിനായാണ്. സുരേഷ് ഗോപിയെ വീണ്ടും കാക്കിയണിഞ്ഞ് കാണാനായി ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ കാത്തിരിക്കുകയാണ് ആരാധകർ. വേഗം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് തുടങ്ങിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തിഡ്രലിൽ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നത്. പൂജയിൽ ​ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, പ്രൊഡ്യൂസർ ഡേവിഡ് കാച്ചപ്പിള്ളി, പ്രൊഡ്യൂസറും നടനുമായ അരുൺ ഘോഷ്, തുടങ്ങിയവർ പങ്കെടുത്തു.

Suresh Gopi Film

സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എബ്രഹാം മാത്യു മാത്തന്‍ ​എന്ന കഥാപാത്രത്തെയാണ്. സോഷ്യല്‍മീഡിയയില്‍ നിമിഷ നേരം കൊണ്ട്തന്നെ താരത്തിന്റെ സ്റ്റെലിഷ് ലുക്കിലുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ആദ്യമായി സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രമാണിത്. ഇതിൽ സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താരനിര തന്നെ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആർ ജെ ഷാനാണ്. അദ്ദേഹം പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ്.

പാപ്പൻ എന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹൻ. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജേക്സ് ബിജോയ്‌ ആണ്. എഡിറ്റർ ശ്യാം ശശിധരനും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവരുമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ ആണ്. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേർന്ന് തീയറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി ആണ്.

Related posts