സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാനുള്ള കാരണം ഇത്! മനസ്സ് തുറന്ന് പത്മപ്രിയ!

കാഴ്ച എന്ന ബ്ലെസ്സി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പത്മപ്രിയ. മമ്മൂട്ടിയുടെ നായികയായി തുടങ്ങി പിന്നീട് മോഹൻലാൽ ജയറാം സുരേഷ് ഗോപി ഉൾപ്പടെ സൂപ്പർ താരങ്ങളോടും തരാം അഭിനയിച്ചിരുന്നു. മലയാളം ഉൾപ്പടെ പല തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടെന്നാണ് പത്മപ്രിയ സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.

താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ, സിനിമ മേഖലയിൽ ജെന്റർ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാൻ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്ക് മതിയായത് കൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. തുല്യ ഇടം ലഭിക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് പൂർണമായും എന്റെ ജെന്റർ മൂലമാണ്. എന്റെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.

അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണല്ലോ നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവുന്നത്. ഓരോ സൗകര്യത്തിനും വേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചുകൊണ്ടിരിക്കണം. എനിക്ക് അത് മടുത്തു. അങ്ങനെ കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് ഇന്റസ്ട്രിയിലുള്ള സ്ഥാനവും നഷ്ടപ്പെട്ടു,

Related posts