മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരിക്കും പത്മപ്രിയ. ഒരു മലയാളിയല്ലാതിരുന്നിട്ടു കൂടി താരത്തെ പ്രേക്ഷകർ ഏറ്റെടുത്തു. കാഴ്ച എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. തന്റെ ആദ്യ ചിത്രത്തിലെ തന്നെ പ്രകടനത്തിന് താരത്തിന് നിരവധി പ്രശംസകളും ലഭിച്ചിരുന്നു. മലയാളത്തിലും തമിഴിലും ഒരേപോലെ തന്നെ താരം തന്റെ വെന്നിക്കൊടി പാറിച്ചു. സിനിമയിൽ വളരെ സജീവമായി നിൽക്കുമ്പോഴാണ് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്.
ഇപ്പോൾ ഇടവേള എടുക്കുവാൻ ഉണ്ടായ കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. മനപ്പൂർവം എടുത്ത ഇടവേള ആയിരുന്നു അത് എന്ന് താരം പറയുന്നു. സിനിമയോടുള്ള ആവേശം ഇടയ്ക്ക് വെച്ച് തനിക്ക് നഷ്ടമായി. അതാണ് അത്തരം ഒരു തീരുമാനത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചത്. മനപ്പൂർവം തീരുമാനിച്ചു എടുത്ത ഒരു ബ്രേക്ക്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രമാണ് താൻ അഭിനയിച്ച അവസാനം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
ഒരു നടിയാകണം എന്ന് തീരുമാനിച്ചുറച്ച് സിനിമയിൽ എത്തിയ വ്യക്തിയല്ല താൻ. സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് വന്ന വ്യക്തിയാണ്. ഒരുപാട് നല്ല സമുദായ പ്രവർത്തിക്കാൻ തനിക്ക് സാധിച്ചു. നല്ല സിനിമകളുടെ ഭാഗമാകുവാനും സാധിച്ചു. ഒരു നടി എന്ന നിലയിൽ ഇടയ്ക്ക് തൻറെ റിലവൻസ് മനസ്സിലാകാതെ പോയി. രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകണമെങ്കിൽ പോലും ഒരു ആവേശം വേണം. അതില്ലെങ്കിൽ ശരിയാവില്ല. തിരിച്ചറിവിന്റെയും ദൈര്യത്തിന്റെയും പുറത്താണ് പോയത്. അതേ ധൈര്യത്തിലാണ് ഇപ്പോൾ തിരിച്ചുവരുന്നത് എന്നും പത്മപ്രിയ പറയുന്നു.