സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യമല്ല! വൈറലായി പത്മപ്രിയയുടെ വാക്കുകൾ!

കാഴ്ച എന്ന ബ്ലെസ്സി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പത്മപ്രിയ. മമ്മൂട്ടിയുടെ നായികയായി തുടങ്ങി പിന്നീട് മോഹൻലാൽ ജയറാം സുരേഷ് ഗോപി ഉൾപ്പടെ സൂപ്പർ താരങ്ങളോടും തരാം അഭിനയിച്ചിരുന്നു. മലയാളം ഉൾപ്പടെ പല തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തുല്യ വേതനം മലയാള സിനിമയിൽ അടുത്ത കാലത്തായി സജീവ ചർച്ചയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി പത്മപ്രിയ. സൗത്ത് റാപ്പിന് നൽകിയ അഭിമുഖത്തിൽ ആണ് പത്മപ്രിയ സംസാരിച്ചത്. ന്യായമായ വേതനം ലഭിക്കണം എന്നത് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ലെന്നും അർഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ ബാൻ ചെയ്യുകയാണ് മലയാള സിനിമ ചെയ്യുന്നതെന്നും പത്മപ്രിയ പറഞ്ഞു.

പത്മപ്രിയയുടെ വാക്കുകൾ ഇങ്ങനെ, ന്യായമായ വേദനം കിട്ടണം. അത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. 2005 കാലയളവിൽ ആണ് ഞാൻ സിനിമയിൽ വരുന്നത്. ‘വടക്കുംനാഥൻ’ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് ‘കാഴ്ച’, ‘അമൃതം’ അങ്ങനെ കുറേ ഹിറ്റുകൾ കഴിഞ്ഞ് നിൽക്കുന്ന സമയം ആണ്. ആ സമയം മീര ജാസ്മിൻ ഉണ്ടായിരുന്നു. അവരും വാണിജ്യപരമായി വിജയിക്കുന്ന സിനിമകൾ ചെയ്യുന്ന സമയമായിരുന്നു. കലാപരമായും അവരുടെ വർക്കുകൾ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാൻ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു.

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വയ്ക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കിൽ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവർ അർഹതപ്പെട്ട വേതനം നൽകാൻ തയാറാകുന്നില്ല. അത് ചോദിക്കുകയാണെങ്കിൽ ഞങ്ങളെ ബാൻ ചെയ്യും. അല്ലെങ്കിൽ ഞങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവർക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാൽ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല.”

Related posts