വിവാഹവാർഷികദിനത്തിൽ ഒഴിഞ്ഞ പ്ലേറ്റുമായി സംവിധായൻ, കാരണം മഞ്ജു വാര്യർ!

വിവാഹം കഴിഞ്ഞ് 21 വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം മഞ്ജു വാര്യര്‍ കാരണം പട്ടിണിയായെന്ന് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംവിധായകന്റെ വിവാഹ വാര്‍ഷികം. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പത്മകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്ബ് ഈ ദിവസം സ്‌പെഷ്യല്‍ ഒരുക്കണമെന്ന് പറഞ്ഞതാണ് എന്നാല്‍ അവസ്ഥ കണ്ടില്ലേ വീട്ടില്‍ സ്പെഷ്യല്‍ ആയി എന്തൊക്കെയെ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു താൻ എന്നും പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച്‌ വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങളും സംവിധായകന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ പറയുന്നു.

ഇതിന് മഞ്ജു വാര്യര്‍ കാരണക്കാരിയായതിങ്ങനെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ‘കിം കിം കിം’ എന്ന ഗാനത്തിന്റെ ഡാന്‍സ് ചലഞ്ച്‌ മഞ്ജു വാര്യര്‍ ആരംഭിച്ചിരുന്നു. ഒട്ടേറെപ്പേര്‍ ഇതിന്റെ ഭാഗമായി മഞ്ജു ചെയ്ത പോലെ നൃത്തം ചെയ്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതോടെ പത്മകുമാറിന്റെ ഭാര്യയും മകളും കുറച്ച്‌ ദിവസങ്ങളായി ഡാന്‍സ് പ്രാക്ടീസിലാണ്. ബാക്കിയെല്ലാ ജോലികളും മാറ്റിവച്ചാണ് ഇരുവരും ഇതില്‍ മുഴുകിയതെന്നും പത്മകുമാര്‍ വീഡിയോയില്‍ പറഞ്ഞു. എന്തായാലും തങ്ങളുടെ വിവാഹവാർഷികം ഇങ്ങനെ ആയി എന്നും താരം പറഞ്ഞു.

Related posts