പദ്‌മയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പൊട്ടിച്ചിരിച്ച് കാണികൾ!

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ പദ്‌മയുടെ പുതിയ ടീസർ പുറത്തിറങ്ങി. അനൂപ് മേനോൻ തന്നെ നായകനാകുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും അനൂപ് മേനോൻ തന്നെയാണ് ചെയ്തിരിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. ടീസർ വളരെ കോമഡി നിറഞ്ഞ ഒന്നാണ്. അനൂപ് മേനോൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ടീസർ പങ്കുവെച്ചിട്ടുണ്ട്.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍, സംഗീതം നിനോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വരുണ്‍ ജി പണിക്കര്‍ എന്നിവരാണ്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

Related posts