ബോളിവുഡിലെ കിങ് ഖാൻ തിരിച്ചു വരുന്ന സന്തോഷത്തിലാണ് ആരാധകർ. 2018 ൽ തിയേറ്ററുകളിൽ ഇറങ്ങിയ സീറോ എന്ന പടം പരാജയപെട്ടത്തിന് ശേഷം ഷാരൂഖാൻ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായൊരുന്നു. കിങ് ഖാന്റെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകരക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2 വർഷമായി സിനിമയിൽ നിന്ന് മാറി നിന്ന ഷാരൂഖ് ഖാൻ ന്റെ പുതിയ പടം വരുന്നു. പഠാൻ എന്ന സിനിമയിലൂടെ ആണ് താരം വീണ്ടും വരുന്നത്. ആരാധകർക്കായി ഒരു സന്തോഷ വാർത്ത കൂടി ഉണ്ട്.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു ഷാരൂഖ് ഖാനും തപ്സി പന്നുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് പഠാൻ .രാജ്കുമാർ ഹിറാനിയുടെ ചിത്രത്തിൽ ആണ് ഷാരൂഖ് ഖാനും തപ്സിയും ഒന്നിക്കുന്നത്. ഷാരൂഖ് ഖാൻ പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാരനായാണ് രാജ്കുമാർ ഹിറാനിയുടെ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ കഥ നടക്കുന്നത് കാനഡയിൽ ആണ് എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.
ബോളിവുഡ് നായികമാരിൽ വ്യത്യസ്തമായ ഒരിടം നേടിയ നടിയാണ് തപ്സി. സ്വന്തമായി ഒരു ആരാധക വൃതത്തെയും തപ്സി സ്വന്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാനും തപ്സിയും ഒരുമിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഏറെയാണ്.തപ്സി പ്രധാന വേഷത്തിൽ എത്തിയ ബാദ്‌ല നിർമിച്ചത് ഷാരൂഖ് ഖാൻ ആയിരുന്നു. കൈ നിറയെ ചിത്രങ്ങൾ ആണ് തപ്സിക്കുള്ളത്. ലൂപ്പ് ലപ്പേട്ട, ദൊബാര, രഷ്മി റോക്കറ്റ്, ശബാഷ് മിത്തു തുടങ്ങിയ ചിത്രങ്ങളാണ് തപ്‌സിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. സ്‌കാം 1992 ലൂടെ താരമായി മാറിയ പ്രതീക് ഗാന്ധിയോടൊപ്പം അഭിനയിക്കുന്ന വോ ലഡ്കി ഹേ കഹാന്‍ ആണ് മറ്റൊരു പുതിയ ചിത്രം. ചിത്രത്തിൽ തപ്സി പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ്.
ഷാരൂഖ് ഖാൻ തന്റെ തിരിച്ചു വരവിൽ വ്യത്യസ്തമായ ചിത്രങ്ങൾ ആണ് തിരഞ്ഞെടുത്തൊരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോൾ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ചിത്രം പഠാനിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാനും ദീപികയും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.