മാലിക്കും കോൾഡ് കേസും ഓ ടി ടിയിലേക്ക്?

ഒടിടി റിലീസിനൊരുങ്ങി മാലിക്കും കോള്‍ഡ് കേസും. ആന്റോ ജോസഫ് ആണ് ഈ 2 ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്റോ ജോസഫ് തന്റെ ഈ രണ്ട് ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്തയച്ചു. മാലിക്കില്‍ ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തുമ്പോൾ കോള്‍ഡ് കേസില്‍ നായകനായി എത്തുന്നത് പൃഥ്വിരാജാണ്.

Malik (film) - Wikipedia

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്. ടേക് ഓഫ്, സി യൂ സൂണ്‍ എന്നീ സിനിമകളാണ് മഹേഷ്‌ നാരായൺ സംവിധാനം നിർവഹിച്ച മറ്റ് 2 ചിത്രങ്ങൾ. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാനു വര്‍ഗീസ്സ്.

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന കത്ത്

22 കോടി രൂപയ്ക്കാണ് ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ഫഹദ് ചിത്രം ഓ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍, മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഒടിടി റിലീസ് എന്നാണ് നിര്‍മാതാവ് പറയുന്നത്. അതേസമയം, തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘ കോള്‍ഡ് കേസി’ ല്‍ എ സി പി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സത്യം, കാക്കി, വര്‍ഗം, മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിയുടെ പോലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരുമായി ചേര്‍ന്നാണ് നിര്‍മ്മാണം.

Related posts