പൃഥ്വിരാജിന്റെ സിനിമകളൊക്കെയും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ്; നടന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വിലക്ക്

BY AISWARYA

നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് തീയറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റീലിസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചില തീയേറ്റര്‍ ഉടമകള്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടന്ന സിനിമ തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

അതേസമയം, സാഹചര്യങ്ങളാണ് ഒടിടി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുള്ളത്. ‘കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും തീയേറ്റര്‍ കാണാതെ പോയി. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രൈംമിലൂടെയാണ് പ്രദര്‍ശനം നടത്തിയത്.

അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജിന്റെ അടുത്ത ചിത്രങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ചിത്രവും ഒടിടി റിലീസായി എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

 

Related posts