ഒമർ ലുലുവിന്റെ അഡാർ ലവ്വിനു പുത്തൻ നേട്ടം!

പല മലയാളചിത്രങ്ങള്‍ക്കും ഹിന്ദി മൊഴിമാറ്റ പതിപ്പായി യുട്യൂബില്‍ എത്തുമ്പോൾ വലിയ പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ കേരളത്തില്‍ വലിയ ശ്രദ്ധ നേടാതെപോയ പല ചിത്രങ്ങളും വലിയ പ്രതികരണം നേടിയിട്ടുണ്ട്. 2018ല്‍ ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ .
പുറത്തെത്തിയ ‘ഒരു അഡാറ് ലവ്’ എന്ന റൊമാന്‍റിക് കോമഡി ചിത്രം ആണ് നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് . 2.1 കോടിയിലുമധികം പേരാണ് വിസഗാര്‍ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ട ‘ഒരു അഡാറ് ലവി’ന്‍റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് ഇതുവരെ കണ്ടത്. ഈ വർഷം ഏപ്രില്‍ 29നാണ് യുട്യൂബ് ചാനലില്‍ ചിത്രം എത്തിയത്.

Oru Adaar Love: This Horrid Film Ruins Priya Prakash Varrier's 'Viral Wink'  | HuffPost none
എട്ടു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ ലൈക്കുകളും 23,000ല്‍ ഏറെ കമന്‍റുകളും ചിത്രം നേടിയിട്ടുണ്ട്. ‘ഏക് ധന്‍സു ലവ് സ്റ്റോറി’ എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. ചങ്ക്സിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്‍ത ചിത്രം വലിയ പ്രീ-റിലീസ് പബ്ലിസിറ്റി നേടിയ ചിത്രം കൂടിയായിരുന്നു. റോഷന്‍ അബ്‍ദുള്‍ റഹൂഫ്, നൂറിന്‍ ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാന്‍ ആയിരുന്നു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി രണ്ടായിരം തിയറ്ററുകളില്‍ 2018 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

Oru Adaar Love | Official Teaser ft Priya Prakash Varrier, Roshan Abdul |  Shaan Rahman | Omar Lulu - News Bugz

Related posts