BY AISWARYA
മലയാളത്തില്‍ ഈ വര്‍ഷം ജനപ്രീതി നേടിയ താര രാജാക്കന്മാരുടെ പട്ടികയാണ് ഓര്‍മാക്‌സ് മീഡിയ പുറത്തുവിടുന്നത്. ആദ്യസ്ഥാനത്ത് മോഹന്‍ലാല്‍, രണ്ടാമത് മമ്മൂട്ടി മൂന്നാമത് ഫഹദ് ഫാസില്‍ എന്നീങ്ങനെ പത്ത് നടന്മാരുടെ പേരടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്.
കഴിഞ്ഞവര്‍ഷം ലാലേട്ടന്റെ അവസാന റിലീസായിരുന്നു കുഞ്ഞാലി മരക്കാര്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് – മോഹന്‍ലാല്‍ കോംമ്പോയുടെ റിലീസായിരുന്നു ബ്രോഡാഡി. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന ആറാട്ട് ആണ് ലാലേട്ടന്റേതായി പുറത്തിറങ്ങാനുളള അടുത്ത ചിത്രം. ഈ മാസം 18 ന് ചിത്രം റിലീസിനെത്തും.
നാലാം സ്ഥാനത്ത് ടോവിനോ തോമസ് അഞ്ചാം സ്ഥാനം പൃഥ്വിരാജ് സുകുമാരനുമാണ്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, ആസിഫ് അലി, നിവിന്‍ പോളി, ഷെയ്ന്‍ നിഗം തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
അതേസമയം മമ്മൂക്കായുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വമാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവാഗതനായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം. കെ മധു- എസ് എന്‍ സ്വാമി ടീമിന്റെ സിബിഐ 5, നെറ്റ്ഫ്‌ളിക്‌സിന്റെ എംടി വാസുദേവന്‍ നായര്‍ ആന്തോളജി തുടങ്ങിയവയാണ് മമ്മൂട്ടിയുടെതോയി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഷെര്‍ലോക്ക് , പാട്ട് (അല്‍ഫോണ്‍സ് പുത്രന്‍- സംവിധാനം), സഫാരി (ജെക്‌സന്‍- സംവിധാനം), തങ്കം എന്നിവയാണ് റിലീസിനെത്തുന്ന ഫഹദ് ചിത്രങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ടോവിനോ തോമസിന്റെ മിന്നല്‍ മുരളി എത്തിയത്. നടന്റെ ഈ വര്‍ഷത്തെ ചിത്രങ്ങളാണ് ആരവം(ജിത്തു അഷ്‌റഫ്- സംവിധാനം), ഭൂമി (ആല്‍ബി- സംവിധാനം), നാരദന്‍ (ആഷിക് അബു- സംവിധാനം) തുടങ്ങിയവ.
ആസിഫ് അലിയുടേതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത് കൊത്ത്, മഹാവീരയ്യര്‍, ടു ജെന്റില്‍ മാന്‍, ഇന്നലെ വരെ എന്നിവയാണ്.