നീലഗിരി കുന്നുകളിൽ വീണ്ടും ചൂളം വിളി ഉയർന്നു.സഞ്ചാരികളെ സ്വാഗതം ചെയ്ത ഊട്ടിയുടെ സ്വന്തം പൈതൃക ട്രെയിൻ .

ഊട്ടി, ആ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് എന്താണ്. കോടമഞ്ഞണിഞ്ഞ താഴ്വരയും ഹെയർപിൻ വളവുകളും തേയിലത്തോട്ടങ്ങളും. ഇവയോടൊപ്പം ഊട്ടിയുടെ തന്നെ മുഖമുദ്രയാണ് ഊട്ടിയുടെ സ്വന്തം പൈതൃക ട്രെയിൻ സർവീസ്. ഊട്ടിയിൽ പോകുന്നവർ ഒരുതവണയെങ്കിലും ട്രെയിനിൽ കയറാതെ ഇരിക്കില്ല. നീല നിറത്തിൽ കൂകി വിളിച്ചു കോടമഞ്ഞിലൂടെയുള്ള ആ യാത്ര ഒരു അനുഭൂതി തന്നെയാണ്.

കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം ലോകത്തിൽ എല്ലായിടത്തും സംഭവിച്ചത് പോലെ തന്നെ ഊട്ടിയിലെ ടൂറിസവും പരുങ്ങലിലായി.ഒപ്പം നമ്മുടെ ഊട്ടിയുടെ ട്രെയിനും. കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയിരുന്നു. എന്നാൽ കഴിഞ്ഞ കൊല്ലം ഡിസംബർ 28 നു ട്രെയിനുകൾ മേട്ടുപ്പാളയത്തേക്ക് കൊണ്ട് വന്നിരുന്നു. ഡിസംബർ അവസാനത്തോടെ സർവീസ് പുനഃരാരംഭിക്കുകയും ചെയ്തു.

180 പേർക്ക് ഒരുമിച്ചു സഞ്ചരിക്കാവുന്ന ട്രെയിനാണ് ഇപ്പൊ സർവീസ് നടത്തുന്നത്. ലോക്ക്ഡൌൺ പിൻവലിച്ചു ഊട്ടിയിലേക്കുള്ള പ്രവേശനം ആരംഭിച്ചപ്പോൾ മുതൽ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഒരേ പോലെ ഉന്നയിച്ച ആവശ്യമായിരുന്നു നീലഗിരി കുന്നുകളിലൂടെ ചൂളം വിളിച്ചു കൊണ്ട് കൂകി പായുന്ന പൈതൃക ട്രെയിൻ. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടു കൂടി ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു. ആദ്യ യാത്രയിൽ തന്നെ 180 പേരാണ് ട്രെയിനിൽ യാത്ര ചെയ്തത്. യാത്രകളെ സ്നേഹിക്കുന്നവർക്ക് എന്നും പ്രിയപ്പെട്ടിടമാണ് ഊട്ടിയും ഈ പൈതൃക ട്രെയിനും.

Related posts