ചില വീട്ടുകാര്യം എന്ന ചിത്രത്തിലെ ഭാവനയായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരിടം കണ്ടെത്തിയ താരമാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടുന്ന കഥാപാത്രങ്ങളാണ് താരം ചെയ്തത്. പിന്നീട് താരം നടൻ ബിജുമേനോനെ വിവാഹം ചെയ്തു. സംയുക്ത വർമ്മ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. അടുത്തിടെ പരസ്യചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുൻപിലേക്ക് എത്തിയ സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകർ ആണുള്ളത്.
അടുത്തിടെ ഭർത്താവ് ബിജുമേനോൻ പങ്കിട്ട സംയുക്തയുടെ ചിത്രങ്ങൾക്കും നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ഇപ്പോൾ നടിയും സംയുക്തയുടെ ചെറിമയമ്മയും ആയ ഊർമ്മിള ഉണ്ണി പങ്കിട്ട ചിത്രമാണ് വൈറൽ ആകുന്നത്. ഇപ്പഴും എന്തു ഭംഗിയാ എൻ്റെ പഞ്ചാര കുട്ടിക്ക്. വീട്ടിലെ എല്ലാ പെൺകുട്ടികളേം പഞ്ചാരേ ന്നാ വിളിക്കുക, എന്ന ക്യാപ്‌ഷനോടെയാണ് സംയുക്തയുടെ മനോഹരമായ ഒരു ഫോട്ടോ ഊർമ്മിള പങ്കിട്ടത്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
അടുത്തിടെ ആയിരുന്നു ഊർമ്മിളയുടെ മകൾ ഉത്തരയുടെ വിവാഹം. ആ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയ സംയുക്തയുടെ ലുക്കാണ് ഊർമ്മിള പങ്കിട്ട ചിത്രത്തിൽ ഉള്ളത്. ഇരു മൂക്കിലും മൂക്കുത്തി ധരിച്ച്, ലൈറ്റ് മേക്കപ്പിൽ എത്തിയ സംയുക്തയുടെ സിംപിൾ ലുക്കിന് അന്നും നിറഞ്ഞ കൈയ്യടി സോഷ്യൽ മീഡിയ വഴി ലഭിച്ചിരുന്നു. തനി നാടൻ വേഷത്തിലാണ് ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ സംയുക്ത നിറഞ്ഞത്. സെറ്റ് സാരി ഉടുത്ത്, തനി നാടൻ ലുക്കിലെത്തിയ സംയുക്ത ആയിരുന്നു ഉത്തരയുടെ ചടങ്ങുകളിൽ പ്രധാന ആകർഷണവും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ.