അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ ഇറിറ്റേറ്റ് ചെയ്തതും! വിനായകനെതിരെ രൂക്ഷ വിമർശനവുമായി അനീഷ്!

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെയും അതുമായി ബന്ധപ്പെട്ട വാർത്തകളോടും നടൻ വിനായകൻ നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ നിരവധി വിമർശനങ്ങളാണ് വരുന്നത്. സാധാരണക്കാർ തുടങ്ങി സൂപ്പർ താരങ്ങൾ പോലും വിനായകന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വിനായകനെതിരെ വിമർശനവുമായി നടൻ അനീഷ് ജി രം​ഗത്തെത്തി. ഉമ്മൻ‌ചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളത് ഒരു യഥാർഥ്യമാണ് അതിൽ നിങ്ങൾ അസ്വസ്ഥനായിട്ട് കാര്യമില്ല അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ, മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ്

അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ ഇറിറ്റേറ്റ് ചെയ്തതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ, താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി, അനീഷ് വ്യക്തമാക്കി.

Related posts