വൺ എന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി മുഖ്യമന്ത്രി ആയാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററിൽ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് മുന്നിലൂടെ നെഞ്ച് വിരിച്ചു നടക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ.
ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോൺ, ഡോക്‌ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ എന്നിവരാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വൈദി സോമസുന്ദരം ആണ്. ബാദുഷ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിന്റെ സംഗീതസംവിധായകൻ ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദും ആണ്. ഈ ചിത്രത്തിന്റെ എഡിറ്റർ നിഷാദും പിആർഒ മഞ്ജു ഗോപിനാഥും ആണ്. ശ്രീജിത്ത് ഗുരുവായൂർ ആണ് മേക്കപ്പ് ആർടിസ്റ്റ്.