നടി രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചെത്തിയ രജനി ചാണ്ടിയെ വിമർശിച്ചവർ ആയിരുന്നു ഏറെയും. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ’60 വയസ് കഴിഞ്ഞപ്പോള്‍ ചട്ടയും മുണ്ടും ധരിച്ച് സിനിമിയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ എന്നെ കാണുന്നത്.
എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞ് ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെ ആയിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലുമൊക്കെ ഞാന്‍ പോയിരുന്നു. അവിടുത്തെ ജീവിതരീതി അനുസരിച്ചുള്ള വേഷവിധാനം ആയിരുന്നു അന്നെനിക്ക്. എന്ന് പറഞ്ഞാണ് താരം എത്തിയത്, സ്വിമ്മിങ് സ്യൂട്ടിലുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതിനെ അനുകൂലിച്ചു കൊണ്ടാണ് ഒമര്‍ ലുലു കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്..’
‘ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവരോട്’
രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫെയ്സ്ബുക്ക് പേജില്‍ ഇട്ടപ്പോള്‍ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകള്‍ക്ക് നെറുകും തലയില്‍ കിട്ടിയ അടിയാണ് ഇന്ന് അവര്‍ അപ് ലോഡ് ചെയ്ത ഫോട്ടോകള്‍. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവര്‍ പറയാതെ പറഞ്ഞ ഒരു ഡയലോഗും ഉണ്ട്..’നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആദിപാപം കാണുംമ്ബോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്… എന്നാണ് ഒമർ പറയുന്നത്