വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവുമെന്നു ഒമർ ലുലു!

പാര്‍വതി തിരുവോത്ത് വളരെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്തിയ നടിയാണ്. ഇപ്പോൾ താരത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. വൈരമുത്തുവിന് കഴിഞ്ഞ ദിവസം ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ വൈരമുത്തു, തമിഴ് ഗായിക ചിന്മയി ശ്രീപ്രദ അടക്കം ഏഴോളം പേര്‍ ലൈംഗിക ആരോപണമായ മീടു ആരോപിക്കപ്പെട്ട വ്യക്തിയാണ്. അതുകൊണ്ട് അവര്‍ ഈ അവാര്‍ഡിന് അര്‍ഹമല്ല എന്ന് പറഞ്ഞാണ് പാര്‍വതിയടക്കമുള്ള ആളുകൾ രംഗത്ത് വന്നത്.

ഡബ്ല്യൂസിസിയും ഇന്ന് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഒരാളുടെ വ്യക്തി ജീവിതമല്ല കലയാണ് അവാര്‍ഡിന് ആധാരമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ മനുഷ്യത്വം നോക്കാമല്ലോ അതോ അതും വേണ്ടേ എന്ന് പാര്‍വതി ചോദിച്ചു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത പങ്കുവെച്ചാണ് ഒമര്‍ ലുലു പുതിയ പോസ്റ്റിട്ടിരിക്കുന്നത്. പാര്‍വതിയെയും പൃഥ്വിരാജിനെയും പ്രധാന താരങ്ങളാക്കി റോഷ്‌നി ദിനകര്‍ ഒരുക്കിയ മൈ സ്റ്റോറി എന്ന ചിത്രം പരാജയമായപ്പോള്‍ അവിടെ സംവിധായികയോട് പാര്‍വതി മനുഷ്യത്വം കാണിച്ചോ എന്നാണ് ഒമര്‍ ലുലു ചോദിക്കുന്നത്.

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു. വളരെ നല്ല കാര്യം. നിങ്ങള്‍ മനുഷ്യത്വം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷ്നിയുടെ മുഖമാണ്. 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷ്നിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാര്‍വതി പറഞ്ഞ പോലെ അൽപം മനുഷ്യത്വം ആവാല്ലോ എന്നാണ് ഒമർ ലുലു കുറിച്ചത്.

Related posts