അഡ്മിനിസ്ട്രേറ്ററുടെ പുത്തൻ പരിഷ്‌കാരങ്ങളുടെ പേരിൽ ലക്ഷദ്വീപിൽ പ്രതിഷേധം നിലനിൽക്കുകയാണ്. ഈ പ്രതിഷേധത്തിൽ പങ്കുചേരാൻ നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിയത്. പൃഥ്വിരാജ് ഉൾപ്പടെ നിരവധി മലയാള സിനിമതാരങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. ഇപ്പോഴിതാ ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ അവസ്ഥ കൂടി ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ഒമർ ലുലു. എത്രയോ വർഷമായി നമ്മുടെ നാട്ടിൽ ചെല്ലാനം കണ്ണമാലി നിവാസികൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. അവർക്ക് കടൽ ഭിത്തി കെട്ടികൊടുക്കാനെങ്കിലും തയ്യാറാകണമെന്നും ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച എല്ലാവരും ചെല്ലാനം നിവാസികളുടെ ഈ അവസ്ഥ കൂടി ഒന്ന് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തു. ആ കടൽ ഭിത്തി എങ്കിലും ഒന്ന് കെട്ടികൊടുക്കോ എത്രയോ വർഷമായി നമ്മുടെ നാട്ടിൽ ചെല്ലാനം കണ്ണമാലി നിവാസികൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. അവിടത്തെ അവസ്ഥ മനസ്സിലാക്കുവാൻ കമ്മന്റ് ബോക്‌സിൽ ഫോട്ടാ ഇട്ടടുണ്ട്’, ഒമർ ലുലു തന്റ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിന്നാലെ മറ്റൊരു പോസ്റ്റുമായി ഒമർ രംഗത്തെത്തി. ചെല്ലനത്തിന്റ പ്രശ്നം പറഞ്ഞതിന്റെ പേരിൽ സംഘിയാക്കി മുദ്ര കുത്താൻ ശ്രമിച്ചവരോട് ലക്ഷദീപിന് വേണ്ടിയും ഞാൻ സംസാരിച്ചിരുന്നു,പിന്നെ ഇന്നലെ ചെല്ലാനത്തിന് വേണ്ടി ഇട്ട പോസ്റ്റിൽ ലക്ഷദീപിന്റെ അവസ്ഥ അല്ല ചെല്ലാനത്തെ എന്ന് പറഞ്ഞ് കുറെ തെറി വിളികൾ കണ്ടു.എവിടെ ആയാലും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കി കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്.പിന്നെ ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടാവാൻ തുടങ്ങിയട്ട് വർഷങ്ങളായി ഇനിയെങ്കിലും നമ്മൾ ഇവരുടെ പ്രശ്‌നം കണ്ടില്ലാ എന്ന് നടിക്കരുത് അത്കൊണ്ടാണ് ലക്ഷദീപിന് നമ്മൾ കൊടുത്ത പോലെ ഒരു മാസ്സ് സപ്പോർട്ട് ചെല്ലാന്നതിനും കൊടുക്കാൻ പറഞ്ഞത്.എല്ലാ വർഷവും അധികാരികൾ വരും ഉറപ്പ് കൊടുത്ത് പോവും പക്ഷേ ഇത് വരേ ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടിലാ.ഈ പ്രാവശ്യം എങ്കിലും കൊടുത്ത വാക്ക് പാലിക്കുക എന്നാണ് ഒമർ ലുലു പങ്കുവച്ച കുറിപ്പിൽ പറയുന്നത്.